തിരുവനന്തപുരം: നിർബന്ധിത ഗർഭഛിദ്രത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി യുവതി. പരാതി നൽകാൻ തയ്യാറായാൽ എല്ലാ വിധ പിന്തുണയും നൽകുമെന്നാണ് സർക്കാർ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി നേതൃത്വം നിർദേശം നൽകിയാണ് സൂചന.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കായുള്ള പ്രചാരണത്തിന്റെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിൽ കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ സജീവമായിരുന്നു. മാങ്കാവ് , കമ്മാന്തറ, കണ്ണാടി, ചുങ്കമന്ദം, മാത്തൂർ വാർഡുകളിലാണ് രാഹുൽ ഇന്ന് പ്രചാരണത്തിന് ഇറങ്ങിയത്. രാഹുൽ പ്രചാരണത്തിന് ഇറങ്ങുന്നത് തെറ്റില്ലെന്ന് ആയിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് ചുമതലയുള്ള വി കെ ശ്രീകണ്ഠൻ എം പിയുടെ പ്രതികരണം. നാളെയും രാഹുൽ ഈ മേഖലകളിൽ വീട് കയറിയുള്ള പ്രചാരണത്തിനായി എത്തുമെന്നാണ് സൂചന.


