നിലമ്പൂര്‍ : ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് കൂട്ടായ പ്രവര്ത്തനത്തിനുള്ളതാണെന്നും ഒരാള്‍ക്ക് മാത്രമായി ക്രെഡിറ്റ് നല്കാന് കഴിയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയര്ന്നതോട് മാധ്യമങ്ങളുമായി സംസാരിക്കവയെയായിരുന്നു അടൂര്‍ പ്രകാശിന്റ ഒളിയമ്പ്. യുഡിഎഫിലെ ചെറുതും വലുതുമായ ഓരോ കക്ഷികളും ആത്മാര്‍ത്ഥമായി പണിയെടുത്തു. അതിന് കിട്ടിയ റിസള്‍ട്ട് ആണ് അന്‍വറിന്റെ വിജയത്തിന് കാരണമാവുക എന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ വിഷയം അടക്കം മുതിര്‍ന്ന യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ചു തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

