മുവാറ്റുപുഴ : മൂവാറ്റുപുഴ നിയോജക മണ്ഡലം എൽ ഡി എഫ്
സ്ഥാനാർഥി എൻ.അരുൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ മുവാറ്റുപുഴ ആർ.ഡി.ഒ പ്രേംജി.സി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
എൽ ഡി എഫ് നേതാക്കളായ മുൻ എംഎൽഎമാരായ ഗോപി കോട്ടമുറിക്കൽ, ബാബു പോൾ, ജോണി നെല്ലൂർ, സി പി എം ഏരിയ സെക്രട്ടറി അഡ്വ.അനീഷ്.എം.മാത്യു എന്നിവർ പത്രിക സമർപ്പണ വേളയിൽ അരുണി നോടൊപ്പമുണ്ടായിരുന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി ജംഗ്ഷനിൽ നിന്നും എൽഡിഎഫ് നേതാക്കളായ പിആർ മുരളീധരൻ, അഡ്വ. പി എം ഇസ്മയിൽ, കെ.എ. നവാസ്, ജോളി പൊട്ടക്കൽ, സജി ജോർജ്, എ. കെ അനിൽകുമാർ, അഡ്വ. ഷൈൻ ജേക്കബ്, ബൈജു പായിപ്ര, ഇമ്മാനുവൽ പാലക്കുഴിയും നൂറു കണക്കിന് പ്രവർത്തകരുടെടെയും അകമ്പടിയോടെയാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി പത്രിക സമർപ്പണത്തിനായി എത്തിച്ചേർന്നത്. പത്രിക സമർപ്പണത്തിന് ശേഷം മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു

