മൂവാറ്റുപുഴ: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രവര്‍ത്തക കണ്വന്ഷന് മാര്‍ച്ച് 23 ശനിയാഴ്ച 3ന്.മേള ആഡിറ്റോറിയത്തില്‍ നടക്കുന്ന കണ്വന്ഷന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബു തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫിന്റെ പ്രമുഖ സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.കണ്വന്ഷന് വിജയിപ്പിക്കുന്നതിനും , തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുമായി മണ്ഡലം തല നേതൃയോഗങ്ങള്‍ മാര്‍ച്ച് 20, 21, 22 തിയ്യതികളില്‍ ചേരുന്നതിന് യു. ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ചെയര്മാന് അഡ്വ. കെ.എം.സലിം അധ്യക്ഷത വഹിച്ചു.
20.03.24. ബുധന്‍: 4ന് ആവോലി, ആയവന, മുളവൂര്‍ Dn. 5ന് പൈങ്ങോട്ടുര്‍, പോത്താനിക്കാട്. 21.03.24. വ്യാഴം: 4 ന് മാറാടി, ആരക്കുഴ, വാളകം, 5 ന് പാലക്കുഴ ,6 ന് കലൂര്‍ക്കാട്,7 ന് മഞ്ഞള്ളൂര്‍ . 22.03.24. വെള്ളി 4ന് പായിപ്ര, ടൗണ്‍.
24, 25, 26 തിയ്യതികളില്‍ ഭവന സന്ദര്‍ശനവും, മണ്ഡലം തല പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ ചേരുന്നതിനും യോഗം തീരുമാനമെടുത്തതായി ചെയർമാൻ കെ എം സലിം, കണ്‍വീനര്‍ കെ.എം.അബ്ദുല്‍ മജീദ് എന്നിവർ അറിയിച്ചു.