കൊച്ചി: ക്യാപ്റ്റനല്ല ആര് വന്നാലും എല്‍ഡിഎഫിനെ 99 സീറ്റില്‍ നിലനിര്‍ത്തുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. കെവി തോമസിന്റെ പ്രചാരണത്തിന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അവര്‍ പറഞ്ഞു. കെവി തോമസിന് സ്വന്തം നിലപാട് എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അവര്‍ ആവര്‍ത്തിച്ചു. കെവി തോമസ് എല്‍ഡിഎഫിന് വേണ്ടി പ്രചാരണം നടത്തുന്നത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതുമെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടുകളാണെന്നും ഉമാ തോമസ് വ്യക്തമാക്കി.