കാക്കനാട്: കളക്ടറേറ്റ് ഇലക്ഷന് വിഭാഗം ഇന്‍ഫോപാര്‍ക്കില്‍ നടത്തിയ വോട്ടര്‍ ബോധവല്കരണ പരിപാടിയില്‍ ടെക്കികള്‍ ഒന്നടങ്കം പറഞ്ഞു – ‘ഞങ്ങള്‍ വോട്ട് പാഴാക്കില്ല’ .
സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ സ്വീപ്പിന്റെ ഭാഗമായി ഇന്‍ഫോപാര്‍ക്കില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസ്സില്‍ അവര്‍ സജീവമായി പങ്കെടുക്കുകയും സംശയ നിവാരണം വരുത്തുകയും ചെയ്തു.
മോക് വോട്ടിങ്ങിനും ആവേശകരമായ സ്വീകരണം ലഭിച്ചു. ഓരോരുത്തരും ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തി.
വോട്ടിങ് കണ്ട്രോള് യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് സംവിധാനം എന്നിവ ക്ലാസ്സില്‍ വിശദീകരിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നേതൃത്വം നല്കി. ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങ് , അസി. കളക്ടര്‍ പ്രാഞ്ജാല്‍ പാട്ടീല്‍ ലഹേന്‍ സിങ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എസ്.ഷാജഹാന്, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ബീന പി.ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.