മൂവാറ്റുപുഴ: പൊരിവെയിലിലും അണമുറിയാത്ത ആവേശം പകര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം. വാദ്യമേളങ്ങളും പ്ലക്കാര്‍ഡുകളുമായി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തി ആവേശപൂര്‍വമാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് ഒരോ കേന്ദ്രങ്ങളിലും സ്വീകരണം ഒരുക്കിയത്. കനത്ത വെയിലിനെയും അവഗണിച്ചു യുവാക്കളും കുട്ടികളും, സ്ത്രീകളും അടക്കം നിരവധി ആളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നത്.
പര്യടനത്തിനിടെ ചാണ്ടി ഉമ്മന്‍, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ കൂടി അണിചേര്‍ന്നതോടെ ആവേശം ഉച്ചസ്ഥായിയില്‍ എത്തി. രാവിലെ 7.30 നു ആവോലി പഞ്ചായത്തിലെ പുളിക്കായത്ത് കടവില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയുടെ ഇന്നലത്തെ പര്യടനം ആരംഭിക്കുന്നത്. സ്വീകരണ സമ്മേളനം കേരളാ കോണ്‍ഗ്രസ്-ജേക്കബ് ചെയര്മാന് ജോണിനെല്ലൂരും പര്യടന പരിപാടി മുന്‍ എം.എല്‍.ജോസഫ് വാഴയ്ക്കനും ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് നേതാക്കളായ കെ എം അബ്ദുല്‍ മജീദ്, എ. മുഹമ്മദ് ബഷീര്‍, ജോയി മാളിയേക്കല്‍,കെ.എം സലീം, വിന്‍സെന്റ് ജോസഫ്, പി.എ ബഷീര്‍, അഡ്വ. വര്‍ഗീസ് മാത്യു, പായിപ്ര കൃഷ്ണന്, pp.എല്‍ദോസ്, ടോമി പാലമല, കെ.എം പരീത്, പി.വി കൃഷ്ണന് നായര്‍, ഉല്ലാസ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നു ആവോലി ടൗണ്‍, ആനിക്കാട് ചിറപ്പടി, കോട്ടപ്പുറം കവല, അടൂപ്പറമ്പ്, മണിയംകുളം കവല, കിഴക്കേക്കര, ചാലിക്കടവ്, ഉറവക്കുഴി, വെള്ളൂര്‍ക്കുന്നം, വാഴപ്പിള്ളി, പുളിഞ്ചോട്, കുര്യന്മല, കച്ചേരിത്താഴം, ആരക്കുഴ ജംഗ്ഷന്, 130 ജംഗ്ഷന്, പേട്ട, ഉല്ലാപ്പിള്ളി, ഈസ്റ്റ് മാറാട്, പാറത്തട്ടാല്‍, മണിയാങ്കല്ല്, നാലാംമൈല്‍, നാന്തോട്, മേക്കടമ്പ്, വാളകം, പെരുവംമുഴി, കടാതി പള്ളിത്താഴം, ചിറപ്പടി, ആട്ടായം, പായിപ്ര, തൃക്കളത്തൂര്‍, മുടവൂര്‍ വെളിയത്തുകവല, ഐരുമല, കൂരിക്കാവ്, പേഴാക്കപ്പിള്ളി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പായിപ്ര കവലയില്‍ സമാപിച്ചു.