ചെന്നൈ: ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവികെഎസ് ഇളങ്കോവന് വിജയിച്ചു. ഡിഎംകെ പിന്തുണയോടെയാണ് ഇളങ്കോവന് മത്സരിച്ചത്. വിജയത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നല്‍കുന്നുവെന്ന് ഇളങ്കോവന് പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എ തിരുമഹന്‍ എവേരയുടെ മരണത്തെത്തുടര്‍ന്നായിരുന്നു ഫെബ്രുവരി 27ന് ഈറോഡ് ഈസ്റ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ആറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും ഇളങ്കോവന് 46,072 വോട്ടുകളുടെ വ്യക്തമായ ലീഡ് നേടിയിരുന്നു. എതിര് സ്ഥാനാര്‍ഥിയായ എഐഎഡിഎംകെയുടെ തേനരസിന് 16,906 വോട്ടുകളാണ് ലഭിച്ചത്
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത 80 ശതമാനം കാര്യങ്ങളും സ്റ്റാലിന് പൂര്‍ത്തീകരിച്ചുവെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിയമസഭയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇളങ്കോവന് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ വിജയം 2024 ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.