മൂവാറ്റുപുഴ: സിവില്‍ സര്‍വ്വീസ് അക്കാഡമി മൂവാറ്റുപുഴയില്‍ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് എഐ എസ് എഫ് പ്രതിഷേധം സംഘടിപ്പിച്ചു. എംഎല്‍എയുടെ അനാഥയെ തുടര്‍ന്നാണ് മൂവാറ്റുപുഴയ്ക്ക് സിവില്‍ സര്‍വീസ് അക്കാദമി നഷ്ടമായത്. അക്കാഡമി പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് എ.ഐ.എസ്.എഫ് നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ് അക്കാഡമി പ്രവര്‍ത്തിച്ചിരുന്ന ഇപ്പോള്‍ ഉപയോഗശൂന്യമായി തീര്‍ന്ന കെട്ടിടത്തിനു മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധ സമരം എഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഗോവിന്ദ് എസ് കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നന്ദന കെ എസ് അധ്യക്ഷ വഹിച്ചു. മണ്ഡലം സെക്രട്ടറി ചിന്ജോണ് ബാബു, സൈജല്‍ പാലിയത്ത്, ജിനേഷ് ഗംഗാധരന്, ബേസില്‍ ബാബു, ആഞ്ചോ റോയി എന്നിവര്‍ പ്രസംഗിച്ചു. നെസ്റിന്‍ കെ നവാസ് ,മുഹമ്മദ് ഫായിസ് ,അഷ്കര്‍ കബീര്‍, റെക്സ് ഇല്ലിക്കന്‍, അദ്വൈത് ഷിജു തുടങ്ങിയവര്‍ നേതൃത്വം നല്കി


