പൊതുവിദ്യാഭ്യാസ വകുപ്പ് ഏപ്രില്‍ മാസത്തില്‍ നടത്തുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ക്ക് മുന്നോടിയായി ഉപജില്ലയില്‍ പരീക്ഷ എഴുതുന്ന മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടുളള പരിശീലനം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്സാണ്ടര്‍ ഗൂഗിള്‍ പ്ലാറ്റ്ഫോം വഴി ഉദ്ഘാടനം ചെയ്തു. ഉപജില്ലയില്‍ കഴിഞ്ഞ വര്‍ഷം നേടിക മികച്ച വിജയം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം.
എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ 8 വരെ എല്‍എസ്എസ് പരിശീലനവും 8 മുതല്‍ 9 വരെ യുഎസ്എസ് പരിശീലനവും നടക്കും. ക്ലാസുകള്‍ക്ക് ശേഷം തുടര്‍ പ്രവര്‍ത്തനങ്ങളും മാതൃകാ പരീക്ഷയും നടക്കും. കേരളത്തിലെ മികച്ച അധ്യാപകരാണ് ക്ലാസെടുക്കുന്നത്. സ്കോളര്‍ഷിപ്പ് നേടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് തുകക്ക് പുറമെ എംഎല്‍എ അവാര്‍ഡ്, എഇഒ, എച്ച്എം ഫോറം അവാര്‍ഡ് എന്നിവ മുവാറ്റുപുഴയില്‍ നല്കി വരുന്നു.
ഓണ്‍ലൈന്‍ വഴി നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം കെ സീത അധ്യക്ഷതവഹിച്ചു.എ ഇ ഒ ആര് വിജയ സ്വാഗതവും ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി ശ്രീകുമാരി മുഖ്യപ്രഭാഷണം നടത്തി.


