മൂവാറ്റുപുഴ: പെഴയ്ക്കാപ്പിള്ളി അറഫ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് 2023 അക്കാദമിക് വര്‍ഷത്തില്‍ ഡിഗ്രി പരീക്ഷയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. എറണാകുളം ജില്ല കളക്ടര്‍ എന്‍എസ്കെ ഉമേഷ് ഐഎഎസ് ചടങ്ങ് ഉത്ഘാടനം ചെയ്തു. എംജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയില്‍ ബി എ ഇക്കണോമിക്സില്‍ 10-ആം റാങ്ക് നേടിയ സ്നേഹ മേരി സുനില്‍, ബിസിഎ 13 പോസിഷന്‍ നേടിയ ആദില്‍ മുഹമ്മദ് അബ്ബു എന്നിവരെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. അറഫ ട്രസ്റ്റ് ചെയര്മാന് അസീസ് പാണ്ടിയാര്പിള്ളി ചടങ്ങില്‍ ആദ്യക്ഷത വഹിച്ചു.
മാനേജര്‍ അജ്മല്‍ ചക്കുങ്ങല്‍, കോളേജ് പ്രിന്‍സിപ്പല്‍ ഷാജഹാന് എം എസ്, ട്രസ്റ്റ് സെക്രട്ടറി മൂസ മൂലയില്‍, ട്രഷറര്‍ അലി പുതിയേടം എന്നിവര്‍ സംസാരിച്ചു. അറഫ ട്രസ്റ്റ് മെമ്പറുമാരായ നസീര്‍ അലിയാര് അലിയാര്, തെനലില്, അബുലൈസ് തെക്കേക്കര, റസല്‍ യുസഫ്, നിസാര്‍, അജ്മല്‍, നൗഷാദ്, ഫൈസല്‍ പിഎംറ്റി, ജബ്ബാര്‍, നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു