ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു
മൂവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്കൂളിൽ കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു പിടിഎ പ്രസിഡന്റ് നസീമ സുനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചിത്രകലാ അധ്യാപകനും മൂവാറ്റുപുഴ ബി ആർ സിയിലെ റിസോഴ്സ് അംഗവുമായ പി ജി സുനിൽകുമാർ ക്യാമ്പിന് നേതൃത്വം നൽകി.കുട്ടികളെ പഠന സന്നദ്ധതയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി നടത്തിയ വിവിധ മാനസികോല്ലാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി മികച്ച ചിത്രരചന നടത്തിയ കുട്ടികൾക്ക് പ്രത്യേക പരിശീലനവും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. എങ്ങനെ അനായാസം നല്ല ചിത്രകാരനാകാം എന്നത് സംബന്ധിച്ച് കുട്ടികള്‍ക്ക് അവബോധവും നൽകി. പ്രധാനാധ്യാപിക വി എ റഹീമബീവി, കെ എം നൗഫൽ, സെലീന എ, അനീസ കെഎം , സഹദിയ കെ എം, ഗ്രീഷ്മ വിജയൻ, അജീന ഷഫീഖ് എന്നിവര്‍ സംസാരിച്ചു.

