തിരുവനന്തപുരം : മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് , സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എ ഐ എസ് എഫ്, വി ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നും തുറന്നടിച്ചു. വിദ്യാഭ്യാസമന്ത്രിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുന്ന ചിത്രങ്ങൾ എബിവിപി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. പിഎംശ്രീ-എബിവിപിയുടെ സമരവിജയം എന്ന തലക്കെട്ടിലാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പിഎം ശ്രീ – എബിവിപിയുടെ സമരവിജയം.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വക്കാൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനങ്ങൾ…


