മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്യത്തില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ചാന്ദ്ര ദിന ഗാനം , ഗ്രഹ പരിചയം, പതിപ്പുകളുടെ പ്രകാശനം, ചാന്ദ്രദിന ക്വിസ് വിജയികള്‍ക്കുള്ള സമ്മാനദാനം, ചാന്ദ്രയാന്‍ പ്രബദ്ധം അവതരിപ്പിക്കല്‍, ചാന്ദ്രയാന്‍ ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയുണ്ടായിരുന്നു.
സ്കൂള്‍ ഹെഡ്മാസ്റ്റര് കെ.സജികുമാര്‍ ഉത്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ശോഭന എം.എം, ഷീബ എം.ഐ, ഗ്രേസി ബാബു, ജയന് കെ.എം, രതീഷ് വിജയന്, ഗിരിജ എം.പി, സിലി ഐസക്, റാണിറ്റ ഫബിന്‍, ബിന്‍സി, സൗമ്യ, സമീര്‍ സിദ്ദീഖി തുടങ്ങിയവര്‍ സംസാരിച്ചു.


