തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 ന് പ്രഖ്യാപിക്കും. മെയ് 25 നായിരിക്കും പ്ലസ് ടു ഫലം പ്രഖ്യാപിക്കുക. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പ്ലസ്വണ് സീറ്റ് പുനഃക്രമീകരണത്തിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പറഞ്ഞത്
പരീക്ഷയെഴുതിയ കുട്ടികളേയും ജയിച്ച കുട്ടികളേയും സീറ്റിന്റെ എണ്ണവും പരിശോധിച്ചപ്പോള്‍ വലിയ പ്രതിസന്ധി നേരിടുന്നില്ല. എന്നാല്‍ ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ പലയിടത്തും സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതും ചിലയിടത്ത് കുറവും കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിക്കാന്‍ പുതിയ സമിതിയെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു.പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ വിപുലമായ പരിപാടി ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്തയാഴ്ച്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ് 20 ന് മുമ്പ് സ്കൂളുകളില്‍ പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു.


