പെരുമ്പാവൂര്‍:വിശപ്പകറ്റാന്‍ പുസ്തകം കൈയ്യിലേന്തുക എന്ന ആശയം മുന്‍നിര്‍ത്തി തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വായനാ വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കമായി. എഴുത്തുകാരിയും കവിയത്രിയും സ്വാമി വിവേകാനന്ദന് അവാര്‍ഡ് ജേതാവുമായ രവിത ഹരിദാസ് ഉദ്ഘാനം ചെയ്തു.
വായന വിദ്യാര്‍ഥികളുടെ നിത്യ സുഹൃത്തായി മാറിയാല്‍ അത്തരത്തിലുള്ള വിദ്യാര്‍ഥികള്‍ ജീവിതത്തിന്റെ നാനാ മേഖലയിലും വിജയിച്ച ചരിത്രമാണുള്ളതെന്ന് രവിത ഹരിദാസ് പറഞ്ഞു.
സ്ക്കൂള് മാനേജര്‍ എം.എം.അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം സ്ക്കൂള് ഹെഡ്മാസ്റ്റര് വി പി അബൂബക്കര്‍ നിര്‍വ്വവിച്ചു. ജമാഅത്ത് പ്രസിഡന്റ് കെ.ഐ അബൂബക്കര്‍ പി റ്റി എ പ്രസിഡന്റ് വി.എം.അബു,എസ് ആര് ജി കണ്‍വീനര്‍ കെ.എ.നൗഷാദ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഫി, വിദ്യാരംഗം കണ്‍വീനര്‍ മിനിമോള്‍ വി.എം, നിതമഞ്ജിത്, ഷാഹുല്‍ ഹമീദ് പി.എസ്, അശ്വതി കെ.ബിതുടങ്ങിയവര് സംസാരിച്ചു.
വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്തു മാസിക പ്രകാശനം, വായനമത്സര വിജയികള്‍ക്ക് സമ്മാനദാനം, കലാമല്‍സരങ്ങള്‍ ,പുസ്തക പ്രദര്‍ശനം എന്നിവ നടന്നു.


