
മൂവാറ്റുപുഴ: മുളവൂര്‍ ഇല്ലാഹി എഞ്ചിനീയറിംഗ് കോളേജിലെ വൈ ആര് സി യുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ടൗണ്‍ യു പി സകൂളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തി. ത്രിദിന ക്യാമ്പായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്നത്. സ്കൂള്‍ കെട്ടിടത്തിന്റെ പെയിന്റിങ്ങുകളും സകൂളി നോടനുബന്ധിച്ചുള്ള കെട്ടിടത്തിന്റെ പുരാതന വസ്തുകേന്ദ്രത്തിന്റെ പുനര നവീകരണവും നടന്നു.

മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷാ ശശിധരന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇലാഹിയ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോക്ടര്‍ മുഹമ്മദ് സിദ്ദീഖ്, അസി പ്രൊഫസര്‍ ഷാജി എം. ജമാല്‍ ,ടൗണ്‍ യു പി സ്കൂള്‍ ഹെഡ്മിസ്ട്രസ് റംലത്ത് ബീഗം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ഗിരീഷ്, വാര്‍ഡ് മെമ്പര്‍മാരായ ഷൈല അബ്ദുള്ള, സുമിഷ നൗഷാദ് ,വൈ .ആര് സി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് ,യൂണിറ്റ് പ്രസിഡന്റ് അലന്റ് ബോബന് എന്നിവര്‍ സംബന്ധിച്ചു.


