മൂവാറ്റുപുഴ: മുളവൂര്‍ എം.എസ്.എം.സ്കൂളില്‍ ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി. ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ ഭൂമിയെ സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളിലും, സമൂഹത്തിലും എത്തിക്കുന്നതിനായിട്ടാണ് റാലി നടത്തിയത്. എം.എസ്.എം.സ്കൂളില്‍ നിന്നും മുളവൂര്‍ പൊന്നിരിയ്ക്കപറമ്പ് ജംഗ്ഷനിലേയ്ക്ക് നടത്തിയ റാലി സ്കൂള്‍ മാനേജര്‍ എം.എം അലി ഫ്ളാഗോഫ് ചെയ്തു. ട്രസ്റ്റ് ചെയര്മാന് എം.എം.യൂസഫ്, പ്രധാന അധ്യാപിക ഇ.എം.സല്‍മത്ത്, അധ്യാപകര്‍, പി.ടി.എ, എം.പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്കി.

