മൂവാറ്റുപുഴ: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കനിവ്പാ ലിയേറ്റീവ് കെയറിന്റെ പ്രവർത്തനം മുളവൂരിൽ ആരംഭിച്ചു. കനിവിന്റെ സേവനങ്ങൾ കൂടുതൽ ഫലപ്രദമായി
ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുളവൂരിൽ ആരംഭിച്ച മേഖല ഓഫീസ് കനിവ് ജില്ലാ സെക്രട്ടറി
എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ. കെ. സുമേഷ് അധ്യക്ഷത വഹിച്ചു.
തദ്ദേശ വാസികൾ നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ കനിവ് ഏരിയ ചെയർമാൻ
എം. എ. സഹീർ ഏറ്റുവാങ്ങി. മെമ്പർഷിപ്പ്വി തരണം കനിവ് ഏരിയ സെക്രട്ടറി കെ.എൻ ജയപ്രകാശ് നിർവഹിച്ചു. കനിവ് ചാരിറ്റി പ്രവർത്തകരെ പഞ്ചായത്തംഗം ടി. എം ജലാലുദ്ദീൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. കെ, മുഹമ്മദ്, പഞ്ചായത്ത് മെമ്പർ ബെസ്സി എൽദോ, കനിവ് രക്ഷാധികാരികളായ വി.എസ്.മുരളി, യൂ. പി വർക്കി, പി. എ ഷാജഹാൻ എന്നിവർ സംസാരിച്ചു, പാലിയേറ്റീവ് ഉപകരണങ്ങൾ ആവശ്യമുള്ള
രോഗികൾക്ക് മേഖലാ സെന്ററിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ മേഖലാ സെക്രട്ടറി ഇ.എം ഷാജി സ്വാഗതവും ട്രഷറർ പി.എ. മൈതീൻനന്ദിയും പറഞ്ഞു.