എറണാകുളം: കേരള ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസില്‍ അംഗങ്ങള്‍ ആയവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകളും വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകള്‍ സെപ്റ്റംബര്‍ 30ന് മുന്‍പായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ എത്തിക്കണം. അപേക്ഷ ഫോമുകള്‍ peedika.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0484 2341677


