കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി

