സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ബാച്ചുകളായി തിരിച്ചാണ് പഠനം. ഉച്ചവരെയാണ് ക്ലാസുകള്‍ നടക്കുക.
നേരത്തെ നവംബര്‍ അഞ്ച് മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. നാഷണല്‍ അച്ചീവ്മെന്റ് സര്‍വെ നടക്കുന്നതിനാലാണ് ക്ലാസുകള്‍ നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്. മൂന്ന്,അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനമാക്കിയാണ് സര്‍വെ. ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 15ന് തുടങ്ങും.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ ഈ മാസം ഒന്നിന് തുറന്നിരുന്നു. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളും ഉച്ചവരെയാണ് തുടരുന്നത്. സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബറില്‍ തന്നെ തുറന്നിരുന്നു.


