തിരുവനന്തപുരം: എസ്എഫ്ഐ വനിതാ നേതാവായ കെ.വിദ്യ മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന വാര്‍ത്ത പുറത്തു വന്നതോടെ കെ.വിദ്യ എസ്എഫ്ഐ പ്രവര്‍ത്തക അല്ലെന്ന നിലപാടുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് രംഗത്തുവന്നിരുന്നു. ഇപിയുടെ വാദം പൊളിഞ്ഞു. വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയല്ല. അവര്‍ക്ക് സംഘടനയുടെ ഭാരവാഹിത്വമില്ല. കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെല്ലാം എസ്എഫ്ഐക്കാര്‍ അല്ല. ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താല്‍ എസ്എഫ്ഐക്കാരി ആകുമോയെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം.ഇതേ നിലപാടുമായെത്തിയ മന്ത്രിമാരടക്കമുള്ള മറ്റുനേതാക്കളുടെയും വാദം പൊളിയുകയാണ്.
കെ.വിദ്യയ്ക്ക് എസ്എഫ്ഐയുടെ ചുമതല ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് പുറത്തുവന്നു. കാലടി സര്‍വകലാശാല യൂണിയന് സെക്രട്ടറിയായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ കെ.വിദ്യ. 2019 നവംബര്‍ 25-ലെ ദേശാഭിമാനി പത്രത്തിലും ഇത് സംബന്ധിച്ചുള്ള വാര്‍ത്ത വന്നിരുന്നു. മഹാരാജസ്, പയ്യന്നൂര്‍ കോളേജിലെ സജീവ എസ്എഫ്ഐ പ്രവര്‍ത്തകയുമായിരുന്നു വിദ്യ.