തൊടുപുഴ: അല്‍ – അസര്‍ മെഡിക്കല്‍ കോളേജ് ആന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ 2024 – 2025 എം.ബി.ബി.എസ് ബാച്ച് വിദ്യാര്‍ത്ഥികളുടെ വിദ്യാരംഭ ചടങ്ങ് നടത്തി. അലിഗര്ഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പ്രൊഫ. അബ്ദുള്‍ അസീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അല്‍ – അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് ഹാജി കെ.എം മൂസ അധ്യക്ഷത വഹിച്ചു. അല്‍ – അസര്‍ മെഡിക്കല്‍ കോളേജ് ആന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ മെഡിസിന് ഡിപ്പാര്‍ട്മെന്റ് എച്ച്.ഒ.ഡി പ്രൊഫ. ഡോ. മോഹനന് പി.പി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് 2023 ബാച്ചിലെ മികച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.
അല്‍ – അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. മിജാസ് കെ.എം, അല്‍ – അസര്‍ മെഡിക്കല്‍ കോളേജ് ആന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മെഡിക്കല്‍ സുപ്പീരിന്റെന്റെന്റ് പ്രൊഫ. ഡോ. ഷിയാസ് കെ.പി, അല്‍ – അസര്‍ മെഡിക്കല്‍ കോളേജ് ആന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റിജാസ് കെ, അല്‍ – അസര്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഡോ. വത്സമ്മ ജോസഫ്, ഡിപ്പാര്‍ട്മെന്റ് ഓഫ് അനാറ്റമിയിലെ പ്രൊഫ. ഡോ. ആനി ജോര്‍ജ്ജ്, ഡിപ്പാര്‍ട്മെന്റ ഓഫ് ഫിസിയോളജിയിലെ പ്രൊഫ. ഡോ. മേരി ചാക്കോ, ഡിപ്പാര്ടമെന്റ് ഓഫ് ബയോകെമിസ്ട്രിയിലെ പ്രൊഫ. ഡോ. അഫ്സല് അഹമ്മദ്, ഡിപ്പാര്‍ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിനിലെ പ്രൊഫ. ഡോ. സന്ധ്യ ജി.ഐ എന്നവര്‍ ആശംസ നേര്‍ന്നു.
അസിസ്റ്റന്റ് പ്രൊഫസറും ഒന്നാം വര്‍ഷ എം.ബി.ബി.എസ് കോഡിനേറ്ററുമായ ഷബാനാ സലീം സ്വാഗതവും കമ്മ്യൂണിറ്റി മെഡിസിന് ഡിപ്പാര്‍ട്മെന്റിലെ അസോസിയേറ്റ് പ്രൊപസര്‍ ഡോ. പ്രവീണ്‍ എസ് നന്ദിയും പറഞ്ഞു.


