മൂവാറ്റുപുഴ: ഇനി വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കന്ററി സ്കൂളും ഹൈടെക്. 26 ക്ലാസ്സ് മുറികള്‍ ഇതിനായി സജ്ജമായിക്കഴിഞ്ഞു. എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് സ്കൂള്‍ ഹൈടെക് ആയി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസം ലോകമറിയുന്ന നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെുന്നും അദ്ധ്യാപകര്‍ വിചാരിച്ചാല്‍ ഏത് സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമെും അദ്ദേഹം പറഞ്ഞു.
സ്റ്റുഡന്റ് ഓട്ടോമേഷന്‍ സോഫ്റ്റ്വെയറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഇടപ്പരത്തി നിര്‍വ്വഹിച്ചു. മഴുവൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദര്ശനന് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ റവ. ഫാ. ജോര്‍ജ് മാന്തോട്ടം കോര്‍എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി. മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.വാര്ഡ്മെമ്പര് ഷൈനി കുര്യാക്കോസ് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. വി.എന്‍. ഷാജി, ഐടി മാസ്റ്റര്‍ ട്രെയ്നര്‍ സജിമോന്‍ പി.എന്‍., പ്രിന്‍സിപ്പല്‍ അനിത കെ. നായര്‍ എിവര്‍ പ്രസംഗിച്ചു.
സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി
മറ്റ് ക്ലാസ്സ്മുറികളും ഹൈടെക് ആകുന്നതോടെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് മുറിയിലെത്തുതുമുതലുള്ള പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍ക്ക് തല്‍സമയം അറിയാനും ക്ലാസ്സില്‍ പഠിക്കുന്ന വിഷയങ്ങള്‍ റെക്കോഡ് ചെയ്തു സൂക്ഷിക്കുന്നതിലൂടെ കുട്ടികള്‍ക്ക് അത് വീണ്ടും കാണുന്നതിനും സംശയനിവാരണം നടത്തുന്നതിനും സാധിക്കും. കുട്ടികളുടെ പഠനം ഉല്ലാസപ്രദവും ആയാസരഹിതവുമാക്കാന്‍ ഈ സംവിധാനം പൂര്‍ണ്ണമായും ഉപകാരപ്പെടുമെന്ന് സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി പറഞ്ഞു.