മൂവാറ്റുപുഴ: ഐഡിയല്‍ അസോസിയേഷന് ഫോര്‍ മൈനോറിറ്റി എഡ്യൂക്കേഷന്‍ സെന്‍ട്രല്‍ റീജിയന് കലോത്സവ് ആര്‍ട്ടോറിയം – 2025 ന് പേഴക്കാപ്പിള്ളി അറഫ പബ്ലിക് സ്കൂളില്‍ തുടക്കമായി. എറണാകുളം, ഇടുക്കി ജില്ലകളിലെ 21 സ്കൂളുകളിലായി മൂന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ 900 കുട്ടികള്‍ മാറ്റുരക്കുന്ന കലോത്സവത്തില്‍ 130 ഇനങ്ങളില്‍ 15 വേദികളില്‍ രാവിലെ 9 മുതല്‍ 7 വരെ നടക്കും.
ശനിയാഴ്ച രാവിലെ 9 ന് കലോത്സവം ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. അല്‍ അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് കെ.എം മൂസ അധ്യക്ഷത വഹിക്കും. അറഫ പബ്ലിക് സ്കൂള്‍ മാനേജര്‍ കെ ഇ ഷാജി മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ.കെ എം അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിക്കും. മാത്യു കുഴല നാടന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ എം അബ്ദുല്‍ റഷീദ്, വി എ ജുനൈദ് സഖാഫി, നൗഷാദ് കാസിം, കെ ഇ ഷാജി, ഫെബിന ജമാല്‍, അന്‍ഷാദ് മജീദ് എന്നിവര്‍ പങ്കെടുത്തു.