മൂവാറ്റുപുഴ: ഗ്രാമങ്ങളടക്കം ദത്തെടുത്തുകൊണ്ടുള്ള
തർബിയത്ത് സ്കൂളിലെ എൻ എസ് എസ് പ്രവർത്തനം മാതൃകാപരമാണന്ന് നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ പറഞ്ഞു. മുനിസിപ്പൽ എട്ടാം വാർഡിലെ തർബിയത്ത് നഗർ അംഗൻ വാടിയിൽ എൻ എസ് എസ് നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷമുള്ള സമർപ്പണ ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു ചെയർപേഴ്സൺ . വാർഡ് കൗൺസിലർ പി.വൈ. നൂറുദ്ധീൻ അധ്യക്ഷത വഹിച്ചു.
വി എച്ച് എസ് സി പ്രിൻസിപ്പൽ ജൂലി ഇട്ടിയക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിൽ നിന്ന് കളക്ട് ചെയ്ത പുസ്തകങ്ങളും കളിപ്പാട്ടങ്ങളും പി ടി എ പ്രസിഡന്റ് കബീർ പൂക്കടശ്ശേരി അംഗൻവാടിക്ക് കൈമാറി.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജയശ്രീ വി. ആർ, അധ്യാപകരായ സ്നേഹ എം.എസ്, ജെൻസ് മാത്യു, ഗീതാകുമാരി, സുനിൽ തോമസ് , അംഗൻവാടി അധ്യാപിക സതീദേവി, പി ടി എ വൈസ്. പ്രസിഡന്റ് ബിനോയി മുണ്ടക്കൽ തുടങ്ങിയവർ സംസാരിച്ചു



