തിരുവനന്തപുരം: ആരോഗ്യ സർവകലാശാല നടത്തിയ സർജറി ( എം എസ് ) പരീക്ഷയിൽ ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ നേടി. ഒന്നാം റാങ്ക് ഡോ എസ് എ ജസീലിനാണ്. രണ്ടാം റാങ്ക് ഡോ അഖിൽ തോമസ് ജേക്കബും ഡോ അമൽ മോഹൻ എന്നിവർ പങ്കിട്ടു. കൂടാതെ ആദ്യ പത്തു റാങ്കുകളിൽ ഏഴെണ്ണവും തിരുവനന്തപുരം മെഡിക്കൽ കോളേജിനാണ്. ഇതോടൊപ്പം 100 ശതമാനം വിജയം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം കരസ്ഥമാക്കിയെന്ന പ്രത്യേകതയുമുണ്ട്.