കോഴിക്കോട്: വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുത വിരുദ്ധമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ 17-ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്ന വോട്ടറുടെ പരാതിയെ തുടര്‍ന്നാണ് ടെസ്റ്റ് വോട്ട് നടത്തിയത്.
പരാതിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടിലാണ് പരാതി ശരിയല്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞത്. 83-ാം നമ്പര്‍ ബൂത്തില്‍ സമാന രീതിയിലുള്ള പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ടെസ്റ്റ് വോട്ട് ചെയ്യാന്‍ പരാതിക്കാരന് വിസമ്മതിച്ചുവെന്ന് കളക്ടര്‍ അറിയിച്ചു.