ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്കെതിരായ കേരളത്തിന്റെ പ്രതിഷേധത്തിന് ഡല്‍ഹിയില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള ഹൗസില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് ആരംഭിച്ചു.
ഫെഡറലിസം സംരക്ഷിക്കുക എന്ന ബാനര്‍ ഉയര്‍ത്തി നീങ്ങുന്ന മാര്‍ച്ചില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇടത് മന്ത്രിമാരും ജനപ്രതിനിധികളും എല്‍ഡിഎഫ് നേതാക്കളും ഡല്‍ഹിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.
ജന്തര്‍മന്തറിലാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒന്നോടെ പ്രതിഷേധം അവസാനിപ്പിക്കും.


