ന്യൂഡല്‍ഹി: ജപ്പാൻ ഭൂചലനത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയെ കിഷിഡയ്ക്കാണ് മോദി കത്തയച്ചത്.
ജപ്പാനുമായുള്ള നയതന്ത്രബന്ധം ഇന്ത്യ വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്കണ്ഠ അറിയിച്ചു . ദുരിതബാധിതര്‍ക്കും കുടുംബത്തിനുമുണ്ടായ നാശനഷ്ടങ്ങളില്‍ അദ്ദേഹം ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. ദുരിതാശ്വാസ സഹായങ്ങള്‍ക്ക് ഇന്ത്യയെ സമീപിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു.


