മൂവാറ്റുപുഴ: ഉറവക്കുഴിയിൽ അമ്പലത്തു മൂലയിൽ (പള്ളിപ്പാട്ട് പുത്തൻപുരയിൽ) പരേതനായ മൈതീൻ ഷാ മകൻ മാഹീൻ ഷാ 47 നിര്യാതനായി. ഖബറടക്കം മൂവാറ്റുപുഴ സെൻട്രൽ മഹൽ ജമാ അത്ത് ഖബർസ്ഥാനിൽ നടക്കും. മാതാവ് പാത്തുമ്മ. സൗമിയാണ് ഭാര്യ. മക്കൾ: അംബാദ് ഷാ മാഹിൻ, മുഹമ്മദ് ഷാ മാഹിൻ, ഹന്ന ഫാത്തിമ മാഹിൻ.
വിദേശത്തായിരുന്ന മാഹിൻഷാ നാട്ടിൽ മത്സ്യ വ്യാപാരത്തിലായിരുന്നു. പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചങ്കിലും രാവിലെ 11ന് മരണം സംഭവിക്കുകയായിരുന്നു.