വയലാര്‍ രാമവര്‍മയുടെ ഇളയ മകള്‍ സിന്ധു വര്‍മ അന്തരിച്ചു. 54 വയസായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.
ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു ഒരാഴ്ച മുന്‍പാണ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലെത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം.


