കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന് നിര്‍ദ്ദേശിച്ചു. സൂരജിന്റെ അച്ഛനും അമ്മക്കും സഹോദരിക്കും എതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാനാണ് വനിതാ കമ്മീഷന്റ നിര്‍ദേശം.പത്തനംതിട്ട എസ് പിയോടാണ് വനിതാ കമ്മീഷന് കേസ് എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വനിതാ കമ്മിഷന് അംഗം ഷാഹിദാ കമാല്‍ അറിയിച്ചു.
സൂരജിന്റെ വീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനാണ് കേസെടുക്കാനാണ് കമ്മീഷന് നിര്‍ദ്ദേശിക്കുന്നത്. രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് വനിതാ കമ്മീഷന് ആവശ്യപ്പെട്ടിട്ടുമുണ്ട്. മെയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളിശേരിയില്‍ ഉത്രയെ (25) സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാണ് യുവതി മരിച്ചത്. ഈ സംഭവത്തില്‍ നേരത്തെ തന്നെ വനിതാകമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു.


