പാലക്കാട് : കരിങ്കരപ്പുള്ളിയിലെ വയലില്‍ യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചു. കാട്ടുപന്നിക്ക് വച്ച വൈദ്യുതിക്കെണിയില്‍പെട്ടാണ് പുതുശേരി, കൊട്ടേക്കാട് സ്വദേശികളായ യുവാക്കള്‍ മരിച്ചത്. മൃതദേഹം മറവ് ചെയ്തെതും സ്ഥലമുടമ. മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. കുരുടിക്കാട്, കൊട്ടേക്കാട് ഭാഗത്ത് നിന്ന് കഴിഞ്ഞദിവസം കാണാതായ യുവാക്കളുടെ മൃതദേഹമെന്നാണ് പൊലീസ് സംശയിക്കുന്നത്.

