കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് (81) എംഎല്‍എ അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലെത്തി. 43 കൊല്ലം എംഎല്‍എ ആയി തുടര്‍ന്നു. 2001- 2006 യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിയിരുന്നു.
