കോഴിക്കോട് എആർ ക്യാമ്പിൽ സിവില്‍ പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു.വടകര വള്ളിക്കാട് സ്വദേശി ടി. എം ശ്യാംലാല്‍ (29) ആണ് മരിച്ചത്. ഗോവ ഗവർണർ ശ്രീധരന് പിള്ളയുടെ ഗാര്‍ഡ് ഡ്യൂട്ടി കഴിഞ്ഞ് വടകരയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എആർ ക്യാംപിലും സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെ ഒട്ടേറെ പേർ അന്തിമോപചാരമർപ്പിച്ചു. സംസ്കാരം രാത്രി എട്ടിന് വടകരയിലെ വീട്ടുവളപ്പിൽ.