മൂവാറ്റുപുഴ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയും മൂവാറ്റുപുഴയുടെ നിറസാനിധ്യവുമായിരുന്ന കര്‍ത്താവ് സാര്‍( കടാതി പള്ളിപ്പാട്ട് ഡി.കെ.എസ്. കര്‍ത്ത) നിര്യാതനായി. റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്നു. മൂവാറ്റുപുഴ മേളയില്‍ ദീര്‍ഘകാലം സെക്രട്ടറിയായും പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ – ജ്യോതി. മകള്‍ – ബിന്ദു എസ്. (ഇലാഹിയ കോളേജ്). മരുമകന് – പുരുഷോത്തമന് പിള്ള (റിട്ട. ഡി.ആര്. എം.ജി. യൂണിവേഴ്സിറ്റി, മൂവാറ്റുപുഴ അഡ്വക്കേറ്റ്)