നാട്ടിക : പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജി (84) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് (27-11-2021) നാട്ടിക ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജകുട്ടി മക്കൾ: സൗദ ,എം.എ. ആസിഫ്, നസീമ, ഡോ. മുൻതാസ്, എം.എ.ഷാനവാസ്.
മരുമക്കൾ : പി.എ.അബ്ദുൾ ഗഫൂർ, പി.എം.ഗഫൂർ, ഡോ.മുഹമ്മദ് റിയാസ്. സഹോദരങ്ങൾ: എം. കെ. മുഹമ്മദ്, ഡോ.എം.കെ. ഹംസ, പരേതരായ എം കെ അബ്ദുൾ ഖാദർ, എം കെ അബു, എം കെ അബ്ദുൾ റഹ്മാൻ, ഡോ: എം കെ ഇബ്രാഹീം. പ്രമുഖ വ്യവസായി എം.എ. യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ് .


