മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറും കോതമംഗലത്തെ മുതിര്‍ന്ന സി.പി.എം നേതാവുമായ അസ്സീസ് റാവുത്തര്‍ (70) അന്തരിച്ചു. നിലവില്‍ സിപിഐഎം കോതമംഗലം ഏരിയ കമ്മിറ്റി അംഗവും കെഎസ്കെടിയു ജില്ലാ പ്രസിഡന്റുമാണ്.
വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്ന് കോതമംഗലത്തെ സിപിഐഎമ്മിന്റെ പ്രധാന നേതാക്കളില്‍ ഒരാളായി മാറിയ വ്യക്തിയാണ് അസീസ് റാവുത്തര്‍.
1970 ല്‍ തിരുവനന്തപുരത്തു നടന്ന എസ്എഫ്ഐ രൂപീകരണ സമ്മേളനത്തിലും 1980 ല്‍ ലുധിയാനയില്‍ നടന്ന ഡിവൈഎഫ്ഐ രൂപീകരണ സമ്മേളനത്തിലും പ്രതിനിധി ആയിരുന്നു. 1987-1992 കാലയളവില്‍ നെല്ലിക്കുഴി പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതത്തിന് തുടക്കം കുറിച്ചു.
2000 – 2005 ല്‍ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു. 2005-2010 കാലയളവില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്, സിപിഐഎം കോതമംഗലം ഏരിയാ കമ്മറ്റി അംഗം, വിവിധ ട്രേഡ് യുണിയനുകളുടെ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നെല്ലിക്കുഴി ആഞ്ഞേലിയില് കുടുംബാംഗം ആണ്. ഭാര്യ: മിസ. മക്കള്‍: ബാദുഷ (കുറ്റിലഞ്ഞി സര്‍വീസ് സഹകരണ ബാങ്ക്), മിന്‍സി.
മരുമക്കള്‍: ഐഷ, നിയാസ് (വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക്).


