കൊച്ചി: കോലഞ്ചേരി പുളിഞ്ചോട് കുരിശില്‍ അതിഥി തൊഴിലാളിയായ യുവാവിനെ കൊന്നു ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഹോളോബ്രിക് നിരത്തു കട്ടകള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ രാജാ ദാസാണ് കൊല്ലപ്പെട്ടത്.
രാവിലെ ജോലിക്കെത്തിയ വനിതാ തൊഴിലാളികള്‍ യൂണിറ്റിനടുത്തു രക്തക്കറ കണ്ട് സംശയിക്കുകയായിരുന്നു. തുടര്‍ന്ന് യൂണിറ്റ് ഉടമ ഡോക്ടര്‍ എല്‍ദോയും ജോലിക്കാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്തിയത്. ഇതിനിടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ദീപന് കുമാര്‍ ദാസ് എന്നയാള്‍ സ്ഥലത്തു നിന്നു മുങ്ങി. ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി കോലഞ്ചേരിയിലെത്തിയതായി വിവരം ലഭിച്ചു.
പുത്തന്‍കുരിശ് ഡിവൈഎസ്പി എ. അജയ് നാഥ്, സി.ഐ. മഞ്ജുനാഥ്, രാമമംഗലം സി.ഐ ഷൈജു പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം സ്ഥലത്തെത്തി പ്രതിക്കായി അന്വേഷണം ആരഭിച്ചിട്ടുണ്ട്.


