ആലപ്പുഴ: പ്രസവത്തെ തുടര്‍ന്നു യുവതി മരിച്ചു. പൊന്നാട് പുത്തന്‍പുര വെളി രവീന്ദ്രന്-രേണുക ദമ്പതികളുടെ മകള്‍ രജിത(33)യാണു മരിച്ചത്. കുമരകം സ്വദേശി നിധീഷിന്റെ ഭാര്യയാണ്. സംഭവത്തില്‍ ആലപ്പുഴ വനിതാ – ശിശു ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നല്കി.
കഴിഞ്ഞ വ്യാഴാഴ്ചാണ് വനിതാ – ശിശു ആശുപത്രിയില്‍ രജിത പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ രജിതയെ വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.വനിതാ – ശിശു ആശുപത്രിയില്‍ നല്കിയ അനസ്തേഷ്യയിലെ പിഴവാണു മരണകാരണമെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. രജിതയ്ക്കെടുക്കുന്ന ഇന്‍ജക്ഷന്റെ ചെലവ് തങ്ങള്‍ വഹിച്ചോളാമെന്ന് വനിതാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വാഗ്ദാനം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു.


