പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഒന്‍പത് വയസുകാരിയെ വീടിൻ്റെ ജനല്‍ക്കമ്പിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരക്ക്പറമ്പ് പുല്ലരിക്കാട് അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ചത്. നാട്ടുകല്‍ എഎല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ. മാതാവിൻ്റെ കുടുംബ വീട്ടില്‍ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.
ഉച്ചക്ക് വീട്ടുകാര്‍ക്കൊപ്പം ചക്ക കഴിച്ചിരുന്ന ഫാത്തിമ ഷിഫ പന്ത്രണ്ട് മണിയോടെ മുറിക്കുള്ളിലേക്ക് കയറിയിട്ട് അരമണിക്കൂര്‍ പുറത്തിറങ്ങാതെ വന്നതിനാല്‍ വീട്ടുകാര്‍ക്ക് സംശയമായി വിളിക്കുകയായിരുന്നു എന്നിട്ടും പ്രതികരണമുണ്ടായിരുന്നില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുഞ്ഞിനെ തൂങ്ങിയ നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യയിലേക്ക് നയിക്കാനുള്ള യാതൊന്നും വീട്ടിലുണ്ടായിട്ടില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞു.


