ഇടുക്കി: ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ച് രണ്ട് പേര് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രവീന്ദ്രന് (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെണ് സംഭവം ഉണ്ടായത്. തീപിടിത്തത്തിന് കാരണം എന്താണ് എന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


