ഒട്ടാവ : ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗിന്റെ സഹായി സുഖ്ദൂൽ സിംഗ് കാനഡയിൽ കൊല്ലപ്പെട്ടു. വിന്നിപെഗ് നഗരത്തിൽ നടന്ന ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു സുഖ്ദൂൽ സിംഗ്. പഞ്ചാബ് മോഗയിലെ എ-കാറ്റഗറി ഗുണ്ടാസംഘത്തിലായിരുന്ന സുഖ്ദൂൽ സിംഗിനായുള്ള തിരച്ചിലിനിടയിൽ ഇയാൾ കാനഡയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയായ സുഖ്ദൂൽ വ്യാജ പാസ്സ്പോർട്ടും ക്ലിയറൻസ് സർട്ടിഫിക്കറ്റും ഉപയോഗിച്ച് 2017 ലാണ് കാനഡയിലേക്ക് കടന്നത്.

