ആലപ്പുഴ കോടംതുരുത്തില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ചനിലയില്‍. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന് വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിത നാലുമാസം ഗര്‍ഭിണിയാണ്. വൈഷ്ണവിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം രജിത ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.