സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മുതലമട ഇടുക്കുപ്പാറ സ്വദേശി പഴനി സ്വാമിയാണ് മരിച്ചത്. 83 വയസ്സായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശി സുവര്‍ണഗിരി കുന്നുംപുറത്ത് ബാബു (58) മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ബാബുവിന് കൊവിഡ് പിടിപെട്ടത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
അതേസമയം, കാസര്‍ഗോട്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പൈവളിക തിമരടുക്കയിലെ അബ്ബാസ് (74) ആണ് മരിച്ചത്. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതോടെ മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൂന്ന് ദിവസം മുന്‍പ് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ അബ്ബാസ് ചികിത്സ തേടിയിരുന്നു.


