കോട്ടയം : നടൻ വിനോദ് തോമസിന്റെ മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്.വിനോദ് തോമസിനെ ഇന്നലെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണത്തില്‍ ദുരൂഹതയെന്ന് പരാതി; സംസ്കാരം കഴിഞ്ഞ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുംസ്റ്റാര്ട്ട് ചെയ്ത കാറില്‍ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. മരണത്തെ തുടര്‍ന്ന് പൊലീസ് വിനോദിന്റെ കാറില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. അതേസമയം, വിനോദിന്റെ സംസ്കാരം ചൊവ്വാഴ്ച മുട്ടമ്ബലം പൊതുശ്മശാനത്തില്‍ നടക്കും.