മൂവാറ്റുപുഴ : കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സാബു ജോണിന്റെ പിതാവ് ഈസ്റ്റ് മാറാടി, നടുപറമ്പില്‍, മാത്യു യോഹന്നാന് ( 86) നിര്യാതനായി. ഭാര്യ സാറാമ്മ കടമറ്റം ഐനിയേടത്ത് കുടുംബാംഗം. മറ്റു മക്കള്‍: ആനീസ് ഐസക്, ഷൈമോള്‍ എല്‍ദോ ,മേരി ജോസ്, പരേതനായ ഏലിയാസ്. മരുമക്കള്‍: ഐസക്ക്, എല്‍ദോ, ജോസ്, സെബി, മിനി
പരേതന്റെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മാറാടിയിലുള്ള വസതിയില്‍ എത്തിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശുശ്രൂഷകള്‍ക്ക് ശേഷം വിശുദ്ധ മര്‍ത്തമറിയം (കുരുക്കുന്നപുരം) യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും