തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും പ്രഭാഷകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു. ഇംഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിൽ ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു റോയ്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഏഴ് വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. പക്ഷാഘാതത്തെ തുടർന്ന് ഒരു വശം തളർന്നുപോയെങ്കിലും മാധ്യമമേഖലയിൽ അദ്ദേഹം സജീവമായി ഇടപെട്ടു. സഹോദരൻ അയ്യപ്പൻ പുരസ്കാരം ലഭിക്കുന്ന അനേകം ബഹുമതികൾ നേടി. കേരള പത്രപ്രവർത്തകയൂണിയൻ പ്രസിഡന്റായി പ്രവർത്തിച്ചു. പത്രപ്രവർത്തനത്തിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയത്തിന്റെ കരുത്തായിരുന്നു കൈമുതൽ.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ കെ എം റോയ് പില്ക്കാലത്ത് മാധ്യമപ്രവര്‍ത്തകനായി മാറുകയായിരുന്നു. മഹാരാജാസ് കോളേജില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കെ.എസ്.പിയുടെ വിദ്യാര്‍ഥിനേതാവായിരുന്നു കെ എം റോയ്.
കെ.എസ്.യു നേതാക്കളായി വയലാര്‍ രവി, എ കെ ആന്റണി എന്നിവരും തിളങ്ങി നിന്ന സമയത്തു തന്നെയാണ് കെ എം റോയ് സോഷ്യലിസ്റ്റ് നേതാവായി പേരെടുത്തത്. മികച്ച പ്രസംഗ ശൈലിയായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകള്‍ നീണ്ട പത്രപ്രവര്‍ത്തനത്തില്‍നിന്ന് അദ്ദേഹം വിരമിച്ചത്.

രാഷ്ട്രീയ ഗുരുവായിരുന്ന മത്തായി മാഞ്ഞൂരാന്റെ ജീവചരിത്രവും രണ്ടു നോവലുകളും രണ്ടു യാത്രാ വിവരണങ്ങളും കെ എം റോയ് രചിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത മാധ്യമപുരസ്ക്കാരമായ സ്വദേശാഭിമാനി-കേസരി തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തനത്തിനൊപ്പം പത്രപ്രവര്‍ത്തന യൂണിയന് ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തന യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യന്‍ പെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറലുമായിരുന്നു.
സംസ്കാരം സംസ്ഥാന ബഹുമതികളോടെ ഞായറാഴ്ച രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളിയില്‍ നടക്കും.


